റീൽ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 11:09 PM | 0 min read

മുംബൈ > റീൽ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. മുംബൈ സ്വദേശിയായ ആൻവി കംദാർ(26) ആണ് മരിച്ചത്.  മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിൽ വച്ചായിരുന്നു അപകടം. റീൽ ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

ഏഴ് സുഹൃത്തുക്കൾക്കൊപ്പം ചൊവ്വാഴ്ചയാണ് ആൻവി വെള്ളച്ചാട്ടത്തിൽ എത്തിയത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. റീൽ ചിത്രീകരിക്കുന്നതിനിടെ കാൽ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആൻവിയെ പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആൻവിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇൻസ്റ്റ​ഗ്രാമിൽ 2 ലക്ഷത്തോളം ഫോളോവേഴ്സുള്ള ആൻവി യാത്രാ വീഡിയോകളിലൂടെയാണ് ശ്രദ്ധയയായത്.



 



deshabhimani section

Related News

View More
0 comments
Sort by

Home