Deshabhimani

ചുവപ്പ്, പച്ച, മഞ്ഞ; വേഷം മാറി കോൺഗ്രസ്, ബിജെപി, സ്വതന്ത്ര നാമനിർദേശ പത്രികകൾ നൽകി; വിജയിച്ച് യുവതി

ELECTION
വെബ് ഡെസ്ക്

Published on Nov 27, 2026, 08:11 PM | 1 min read

ന്യൂഡൽഹി: മൂന്ന് വേഷങ്ങളിലെത്തി തെരഞ്ഞെടുപ്പിന് നാമനിർദേശ പട്ടിക സമർപ്പിച്ച് യുവതി. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് സംഭവം. വിജയിച്ച വനിതാ സ്ഥാനാർഥി മൂന്ന് വ്യത്യസ്ത നാമനിർദേശ പത്രികകൾ സമർപ്പിച്ചതായി കണ്ടെത്തി. കോൺഗ്രസ്, ബിജെപി എന്നീ രണ്ട് രാഷ്ട്രീയ പാർടികളുടെ സ്ഥാനാർഥിയായും, കൂടാതെ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് ഇവർ പത്രിക നൽകിയത്.


വതി കുമാരി എന്ന യുവതിയാണ് മുൻ എംഎൽഎ വാജിബ് അലിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് പാർടിയെ പ്രതിനിധീകരിച്ച് ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചത്. ചുവന്ന സാരി ധരിച്ച് മുഖം മറച്ചെത്തി പത്രികയിൽ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിനിറ്റുകൾക്കകം വസ്ത്രം മാറി പച്ച നിറത്തിലുള്ള 'സൽവാർ സ്യൂട്ട്' ധരിച്ച്, ദുപ്പട്ട കൊണ്ട് മുഖം മറച്ചാണ് ഇവർ വീണ്ടുമെത്തിയത്. ബിജെപി എംഎൽഎ ജവഹർ സിങ് ബേധമിന്റെ സാന്നിധ്യത്തിൽ ബിജെപി സ്ഥാനാർഥിയായാണ് രണ്ടാമത്തെ പത്രിക സമർപ്പിച്ചത്. മൂന്നാം തവണ മഞ്ഞ നിറത്തിലുള്ള സാരി ധരിച്ചെത്തിയ വതി കുമാരി സ്വതന്ത്ര സ്ഥാനാർഥിയായാണ് പത്രിക നൽകിയത്. എന്നാൽ ഇത്തവണ അവർ മുഖം മറച്ചിരുന്നില്ല.


തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വതി കുമാരി വിജയിക്കുകയും ചെയ്തു. ബ്രജ്‌നഗർ പഞ്ചായത്ത് സമിതി മുൻ അധ്യക്ഷനായിരുന്ന വതിയുടെ ഭർതൃപിതാവ് അർജുൻ പ്രധാൻ ആണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രാജസ്ഥാൻ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ചട്ടം 16(4) പ്രകാരം ഒരാൾക്ക് ഒരു വാർഡിൽ പരമാവധി നാല് നാമനിർദേശ പത്രികകൾ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home