ഈസ്റ്റർ ദിനത്തിൽ പരീക്ഷ നടത്തി യുപിഎസ്‍സി

ന്യൂഡൽഹി : ഈസ്റ്റർ ഞായറാഴ്ചയും പരീക്ഷ നടത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. ഓശാന ഞായറാഴ്ച പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും തീയതി പുനപരിശോധിച്ചില്ല. നേരത്തെ തന്നെ ഈസ്റ്റർ അവധികൾ അറിയാമായിരുന്നിട്ടും പരീക്ഷ നടത്താനുള്ള യുപിഎസ്‍സിയുടെ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
പരീക്ഷ നടത്താനുള്ള തീരുമാനം ക്രിസ്ത്യൻ പാരമ്പര്യത്തോടുള്ള അവഹേളനവും സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ലെയ്റ്റി കമ്മീഷൻ പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ പരീക്ഷ നടത്തുന്നത് ഉദ്യോഗാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ബാധിക്കുമെന്ന് ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ജോസ് വിതയത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എല്ലാവർക്കും സൗകര്യപ്രദമായ ഒരു തീയതിയിലേക്ക് പരീക്ഷ മാറ്റിവയ്ക്കണമെന്ന് അദ്ദേഹം യുപിഎസ്‌സിയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും വ്യക്തമാക്കി.









0 comments