ad
Deshabhimani

അയോധ്യ ക്ഷേത്രക്കൊള്ള: ഭൂമി തട്ടിപ്പ് റിപ്പോര്‍ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ ക്രിമിനൽ കേസിൽ കുരുക്കി, പരാതി സുപ്രീം കോടതി പരിഗണിക്കുന്നു.

Abhishek Upadhyay
വെബ് ഡെസ്ക്

Published on Aug 24, 2026, 12:21 PM | 1 min read

ന്യൂ‍‍ഡൽഹി: രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവിൽ നടത്തിയ സംഭാവനാ തട്ടിപ്പുകളും ഭൂമി ഇടപാടുകളും പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനെ കേസിൽ കുരുക്കിയതിന് എതിരായ പരാതി സുപ്രീം കോടതി പരിഗണിക്കുന്നു. ഘാസിയബാദ് പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവ‍ര്‍ത്തകൻ അഭിഷേക് ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. കേസ് ആഗസ്ത് 25 ന് പരിഗണിക്കും.


ആയോധ്യ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി ഇടപാടുകളും തെളിവുകൾ സഹിതം പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനാണ്. വാഹനം ഓടിക്കുമ്പോഴുള്ള തര്‍ക്കവുമായി ബന്ധപ്പെടുത്തിയാണ് അഭിഷേകിനെ കേസിൽ കരുക്കിയത്. പിന്നീട് ഇതിൽ പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയൽ ഉൾപ്പെടെ വകുപ്പുകൾ ചേര്‍ത്തു.


കേസ് എടുത്തെങ്കിലും എഫ്ഐആര്‍ കോപ്പി നൽകിയില്ല. മാത്രമല്ല സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഓരോന്നായി ശേഖരിച്ച് നശിപ്പിച്ചു. അടുത്തുള്ള കെട്ടിടങ്ങളിലെ വ്യാപാരികളെ മാധ്യമ പ്രവര്‍ത്തകന് എതിരായി സാക്ഷി പറയാനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. റോഡ് തര്‍ക്ക കേസ് ആണ് റജിസ്റ്റര്‍ ചെയ്തത് എങ്കിലും അഭിഷേകിന്റെ വീട്ടിൽ ഉൾപ്പെടെ വൻ പൊലീസ് സംഘം എത്തി റെയി‍ഡ് നടത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.


ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലാണ് ഹർജി സമര്‍പ്പിച്ചത്.


എഫ്ഐആര്‍ റദ്ദാക്കുകയും അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുകയും വേണം. ഇതല്ലെങ്കിൽ കേസ് ഉത്തര്‍ പ്രദേശ് പൊലീസിൽ നിന്നും മാറ്റി മറ്റ് ഏതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.



Related News

അഭിഷേകിന്റെ അന്വേഷണങ്ങൾ


അഭിഷേകിന്റെ മാധ്യമ പ്രവര്‍ത്തനത്തിലെ അന്വേഷണങ്ങളിൽ ക്ഷേത്രത്തിനായി ഭൂമി വാങ്ങിച്ചതിന്റെയും മറിച്ച് വിറ്റതിന്റെയും വിലയിലെ തട്ടിപ്പിന്റെയും വിവരങ്ങൾ പുറത്തെത്തി. ഇത് അയോധ്യ ട്രസ്റ്റിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി. യു പിയിലെ ജാതി അതിക്രമങ്ങളും പൊലീസിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെയും അഴിമതികളും അതിക്രമങ്ങളും പുറത്തെത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home