ad
Deshabhimani

പട്ടിണിക്കിട്ട് കൊല്ലാൻ സര്‍ക്കാര്‍

യുവജനരോഷം പടരുന്നു: പുനെ ട്രൈബൽഹോസ്റ്റൽ വിദ്യാര്‍ഥികളുടെ നിരാഹാരം 10 ദിവസം പിന്നിട്ടു

pune strike
വെബ് ഡെസ്ക്

Published on Aug 24, 2026, 12:56 PM | 1 min read

പൂനെ: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആനുകൂല്യങ്ങൾ തടയുന്ന നിയമ പരിഷ്കരണം തടയണമെന്നും ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് പൂനെ ഹഡപ്സറിലെ വിദ്യാര്‍ഥികൾ നടത്തുന്ന നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടു. സംസ്ഥാന ഭരണകൂടം സമരക്കാരെ അവഗണിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൂടുതൽ വിദ്യാര്‍ഥികൾ രംഗത്തെത്തി.


പത്തുദിവസമായി തുടരുന്ന നിരാഹാരത്തിനിടെ അവശനിലയിലായ രണ്ട് വിദ്യാര്‍ഥികൾ ആശുപത്രിയിലായി. ആറുപേര്‍ ഇപ്പോഴും നിരാഹാരം തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, അലവൻസുകൾ വർധിപ്പിക്കുക തുടങ്ങിയ വിദ്യാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും സര്‍ക്കാര്‍ പരിഗണിക്കയോ ചര്‍ച്ചകൾക്ക് തയാറാവുകയോ ചെയ്തില്ല. പുനെ സോഷ്യൽ വെൽഫെയർ കമ്മീഷണറേറ്റ് ഉൾപ്പെടെ വകുപ്പുകൾക്ക് 17 ഇന നിവേദനമാണ് വിദ്യാര്‍ഥികൾ സമരത്തിന്റെ ഭാഗമായി സമര്‍പ്പിച്ചത്. എന്നാൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അവിടെ തന്നെ ഇല്ലാതാക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥി നേതാവ് അക്ഷയ് ഘോഡെ പ്രതികരിച്ചു.


pune sfiഎസ്എഫ്ഐ പ്രവര്‍ത്തകര്‍ നിരാഹാരം അനുഷ്ഠിക്കുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുന്നു


സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് ആശ്രമ സ്കൂളുകളും പൊതു വിഭാഗത്തിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്നും വിദ്യാര്‍ഥികൾ ആവശ്യപ്പെട്ടു. ട്രൈബൽ ഹോസ്റ്റലുകളുടെയും ആശ്രമ സ്കൂളുകളുടെയും പ്രവർത്തനത്തിന് സമഗ്രമായ പ്രത്യേക നിയമ നിർമാണം നടത്തണമെന്നും

ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിലുടനീളം ശക്തമായ ജനാധിപത്യ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home