രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; ഏഴ് മരണം

ജയ്പൂർ: രാജസ്ഥാനിലെ ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം. ഏഴ് തൊഴിലാളികൾ മരിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് തൊഴിലാളികൾ ഫാക്ടറി യൂണിറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
ഭിവാഡിയിലെ ഖുഷ്ഖേര-കരോളി വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. പതിവ് പട്രോളിങ്ങിനിടെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു.
പത്ത് പേർ അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതുവരെ ഏഴ് മൃതദേഹങ്ങൾ പുറത്തെടുത്തു. ശേഷിക്കുന്ന രണ്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ നടന്നുവരികയാണെന്നും അവർ പറഞ്ഞു. ഫാക്ടറി തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.










0 comments