പ്രധാനമന്ത്രിയെ കാണാൻ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി

covid pm office
വെബ് ഡെസ്ക്

Published on Jun 11, 2025, 03:44 PM | 1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ എത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന് ഉത്തരവ്. മന്ത്രിമാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണം ബാധകമാണ്.


ഡല്‍ഹി തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി നേതാക്കളെയും നരേന്ദ്ര മോദി അത്താഴവിരുന്നിന് ക്ഷണിച്ചത് ഇന്ന് രാത്രിയിലാണ്. ഡൽഹിയിലെ ബിജെപി നേതാക്കൾ എല്ലാം ആര്‍ടിപിസിആർ ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ്. മാത്രമല്ല, ബുധനാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയും എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെ 70 ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാനായി സമയം ചോദിച്ചിരുന്നു.


കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 306 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു മരണവുമുണ്ടായി. നിലവില്‍ രാജ്യത്ത് 7000 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളമാണ് ഇപ്പോഴും കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും റിപ്പോർട് ചെയ്യുകയും ചെയ്യുന്നത്.  


covid 19 surge



deshabhimani section

Related News

View More
0 comments
Sort by

Home