അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി

rekha

photo credit: facebook

വെബ് ഡെസ്ക്

Published on Feb 19, 2025, 08:27 PM | 1 min read

ഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച്‌ ബിജെപി. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ച്‌ ദിവസങ്ങൾ പിന്നിട്ടിട്ടും ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ നട്ടം തിരിയുകയായിരുന്നു ബിജെപി.


പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറും. പർവേഷ്‌ വർമ, മുതിർന്ന നേതാവും ജനക്‌പുരി എംഎൽഎയുമായ ആശിഷ്‌സൂദ്‌, ഡൽഹി ബിജെപി മുൻ അധ്യക്ഷനും രോഹിണി എംഎൽഎയുമായ വിജേന്ദർ ഗുപ്‌ത, മാൾവ്യനഗർ എംഎൽഎയും ആർഎസ്‌എസിന്റെ പ്രിയങ്കരനുമായ സതീഷ്‌ ഉപാധ്യായ, ഗ്രേറ്റർ കൈലാഷിൽ നിന്നുള്ള വനിതാനേതാവ്‌ ശിഖാറോയ്‌, ദേശീയ വനിതാകമീഷൻ മുൻ അധ്യക്ഷയും ഷാലിമാർബാഗ്‌ എംഎൽഎയുമായ രേഖാശർമ, പൂർവ്വാഞ്ചൽ മേഖലയുടെ പ്രതിനിധിയും എംപിയുമായ മനോജ്‌തിവാരി, കിഴക്കൻ ഡൽഹി എംപിയും കേന്ദ്രമന്ത്രിയുമായ ഹർഷ്‌ മൽഹോത്ര, മുൻ കേന്ദ്രമന്ത്രി സുഷ്‌മാ സ്വരാജിന്റെ മകളും എംപിയുമായ ഭാൻസുരി സ്വരാജ്‌ തുടങ്ങി നിരവധി നേതാക്കൾ മുഖ്യമന്ത്രിയാവാൻ രംഗത്തുണ്ടായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home