Deshabhimani

print edition ഡൽഹിയിൽ മലയാളി അഭിഭാഷകന്‌ ക്രൂരമർദനം; അന്യായ തടങ്കൽ

fidel tom beaten
വെബ് ഡെസ്ക്

Published on Oct 11, 2026, 12:41 AM | 1 min read

ന്യൂഡൽഹി : ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്കുവേണ്ടി കപിൽ സിബലിനൊപ്പം സുപ്രീംകോടതിയിൽ ഹാജരായ മലയാളി അഭിഭാഷകന്‌ ഡൽഹി പൊലീസ്‌ കസ്‌റ്റഡിയിൽ ക്രൂരമർദനം. തൃശൂർ സ്വദേശിയായ ഫിഡൽ ടോമിനെയാണ്‌ ഡൽഹി പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ദിച്ചത്‌. മൈതാൻഗഡിയിലെ സഞ്ജയ്‌ കോളനി പൊലീസ് മുഖത്തുബൂട്ട് കൊണ്ട് ചവിട്ടി. ഗുരുതരമായി പരിക്കേറ്റ ഫിദലിനെ മദൻമോഹൻ മാളവ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ്‌ റിപ്പോർട്ട്‌.


വിദ്യാർഥികളെ മർദ്ദിച്ചത് ചോദ്യംചെയ്തതിന് സിവിൽവേഷത്തിൽ എത്തിയ പൊലീസുകാരാണ് മർദിച്ച്‌ കസ്‌റ്റഡിയിലെടുത്തത്‌ എന്നാണ്‌ വിവരം. സഹഅഭിഭാഷകർ സ്റ്റേഷനിലെത്തി ഫിദലിനെ കാണണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും പൊലീസ്‌ കാണിക്കാൻ തയ്യാറായില്ല. അഭിഭാഷകരെ സ്‌റ്റേഷനുള്ളിൽ പ്രവേശിപ്പിക്കാൻ പോലും പൊലീസ്‌ കൂട്ടാക്കിയില്ല. കസ്‌റ്റഡി വിവരം ഒ‍ൗദ്യോഗികമായി രേഖപ്പെടുത്തിയിട്ടുമില്ല. ഫിദലിന്‌ വേണ്ടി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുമെന്ന്‌ സഹ അഭിഭാഷകർ അറിയിച്ചു. ഫിഡലിനുൾപ്പെടെ നിരവധി അഭിഭാഷക്കാർക്ക് പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സുപ്രീംകോടതി അഭിഭാഷകർ പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്‌.

എം എ ബേബിയുടെ ഹർജിയിൽ കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും സുപ്രീംകോടതി വിമർശിച്ചിരുന്നു. എല്ലാം കെട്ടിയടിച്ച്‌ സമാധാനപരമായ പ്രതിഷേധങ്ങളെ തടയാനാകില്ലെന്ന്‌ കോടതി പറഞ്ഞിരുന്നു. ദേശാഭിമാനി തൃശൂർ കമ്പനി മാനേജർ ടോം പനയ്‌ക്കലിന്റെ മകനാണ്‌ ഫിഡൽ ടോം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home