ad
Deshabhimani

ഡൽഹി പൊലീസ് നടപടി: പാർലമെന്റിന് പുറത്ത് ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം

Left MPs Protest .jpg
വെബ് ഡെസ്ക്

Published on Jul 29, 2026, 02:40 PM | 1 min read

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ഇരച്ചെത്തി എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ്ചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസ് നടപടിയിൽ പാർലമെന്റിന് പുറത്ത് പ്രതിഷേവുമായി ഇടതുപക്ഷ എംപിമാർ. സിപിഐ എം എംപിമാരായ അമ്രാ റാം, കെ രാധാകൃഷ്‌ണൻ, ഡോ. ജോൺ ബ്രിട്ടാസ്‌, ഡോ. വി ശിവദാസൻ, ആർ സച്ചിതാനന്ദം, സിപിഐ എംപിമാരായ പി സന്തോഷ്‌ കുമാർ‍, കേരള കോൺഗ്രസ്‌ (എം) എംപി ജോസ് കെ മാണി തുടങ്ങിയവരാണ് പാർലമെന്റിന് പുറത്ത് പ്ലക്കാർഡുമായി പ്രതിഷേധിച്ചത്.


ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി വിഷയം എംപി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.

യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു.


പ്രതിപക്ഷ ശബ്‌ദങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാ​ഗമാണ് ഐഷി ഘോഷിനെ അറസ്റ്റ്ചെയ്യാൻ ശ്രമിച്ചത്. പ്രക്ഷോഭത്തിന്റെ പേരിൽ യുവജനങ്ങളെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്‌. അതിനാൽ അഞ്ച്‌ വർഷംമുമ്പുള്ള കേസ്‌ കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ്‌ ചോദ്യചോർച്ച സമരത്തിന്‌ നേതൃത്വംനൽകിയ ഐഷിയെ ജയിലിലടക്കാനായിരുന്നു ശ്രമം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home