8 റോഡുകൾ 24 കോടിരൂപ വിനിയോഗിച്ച് പുനർനിർമിക്കുന്നു
ചൂരൽമല–അട്ടമല റോഡ് ഹൈടെക്കായി; നാലെണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു

നവീകരിച്ച മുണ്ടക്കൈ- അട്ടമല റോഡ് | ഫോട്ടോ: എം എ ശിവപ്രസാദ്
ചൂരൽമല: ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ റോഡുകൾ മികച്ച നിലവാരത്തിൽ ഉയിർക്കുകയാണ്. എട്ട് റോഡുകൾ 24 കോടി രൂപ വിനിയോഗിച്ച് പുനർനിർമിക്കുന്നു. ചൂരൽമല–അട്ടമല റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കി.
ഒമ്പത് കോടി രൂപ വിനിയോഗിച്ച് അത്യാധുനിക നിലവാരത്തിൽ ബിഎം ആൻഡ് ബിസി റോഡാണ് യാഥാർഥ്യമാക്കിയത്. ചൂരൽമലയിൽനിന്ന് അട്ടമലയിലേക്കുള്ള 2.5 കിലോമീറ്റർ റോഡാണിത്. വീതി വർധിപ്പിച്ച് 3.80 മീറ്ററാക്കി വശങ്ങളിൽ കോൺക്രീറ്റ് ചുവരുകളൊരുക്കി കല്ലിട്ട് കെട്ടിയാണ് തേയിലതോട്ടങ്ങൾക്കിടയലൂടെ മനോഹര പാത ഒരുക്കിയത്. രണ്ടുകിലോമീറ്ററോളം ഡ്രെയ്‌നേജും എട്ട് കൾവർട്ടുകളും നിർമിച്ചു.
വെള്ളാർമല–പടവെട്ടി റോഡ്, മുണ്ടക്കൈ–പുഞ്ചിരിമട്ടം, ഗോപിമൂല– വില്ലേജ് ഓഫീസ്, വില്ലേജ് ഓഫീസ്–ഡാംസൈറ്റ് എന്നീ റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു.
വെള്ളാർമല–പടവെട്ടി, ഗോപിമൂല–വില്ലേജ് ഓഫ-ീസ് റോഡ് എന്നിവിടങ്ങളിൽ കൾവർട്ടും സംരക്ഷണഭിത്തിയുമായി. മുണ്ടക്കൈ–പുഞ്ചിരിമട്ടം റോഡിൽ 300 മീറ്റർ കോൺക്രീറ്റിന്റെ ആദ്യപാളിയുടെ പ്രവൃത്തി കഴിഞ്ഞു. പുഞ്ചിരിമട്ടം– വനറാണി, ജിഎൽപിഎസ്– എട്ടാം നമ്പർ എന്നീ റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു. ചൂരൽമല–മുണ്ടക്കൈ, പുഞ്ചിരിമട്ടം–വനറാണി, ജിഎൽപിഎസ്–എട്ടാം നമ്പർ റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കും.










0 comments