ജീവന് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങും; ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എഎഫ്പിക്ക് ഇ-മെയിൽ വഴി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"എന്റെ ജീവന് ഭീഷണിയുണ്ട്. ഒരുപക്ഷെ എന്നെ അവർ കൊലപ്പെടുത്തിയേക്കാം. അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചേക്കാം. എന്റെ വിധിയെക്കുറിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. എങ്കിലും തിരികെ പോകണം, ജനങ്ങൾ ഞാൻ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു," ഹസീന പ്രതികരിച്ചു.
2024ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയതിന് ഷെയ്ഖ് ഹസീനക്കെതിരെ കേസെടുത്തിരുന്നു. മനുഷ്യത്വ വിരുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിലാ ധാക്കയിലെ പ്രത്യേക കോടതി ഷെയ്ഖ് ഹസീനക്കെതിരെ വധശിക്ഷ പുറപ്പെടുവിച്ചത്. എന്നാൽ തനിക്കെതിരായ കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹസീനയുടെ വാദം.
വധശിക്ഷ വിധിച്ചതിന് പിന്നാലെ നിയമ നടപടികൾക്കായി ഹസീനയെ വിട്ടു നൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോ നിരന്തരമായി ആവശ്യപ്പെടുകയാണ്. ആഭ്യന്തര കലാപത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിന്ന് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.










0 comments