ad
Deshabhimani

വേനൽച്ചൂടിൽ വാഹനങ്ങളിൽ തീപിടിത്ത ഭീഷണി; ഉടമകൾക്ക് മുന്നറിയിപ്പ്

car fire
വെബ് ഡെസ്ക്

Published on Jul 29, 2026, 04:35 PM | 1 min read

​കുവൈത്ത് സിറ്റി : വേനൽക്കാലത്തെ അതിശക്തമായ ചൂടിൽ വാഹനങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി ജനറൽ ഫയർ ഫോഴ്‌സ്. ​വാഹനങ്ങളുടെ മെക്കാനിക്കൽ, ഇലക-്‌ട്രിക്കൽ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ അംഗീകൃത സർവീസ് കേന്ദ്രങ്ങളിൽ പതിവായി പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണം. ​നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന വാഹനങ്ങൾക്കുള്ളിൽ പെർഫ്യൂം, ലൈറ്റർ, മൊബൈൽ ചാർജർ, പവർ ബാങ്ക് തുടങ്ങിയ തീപിടിത്തത്തിനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ-്‌തുക്കൾ സൂക്ഷിക്കരുത്‌.


​ഗുണനിലവാരമില്ലാത്ത വൈദ്യുത വയറിങ്ങുകളോ ഇലക്ട്രിക്കൽ കണക്ഷനുകളോ വാഹനങ്ങളിൽ സ്ഥാപിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തുടർന്ന് തീപിടിത്തത്തിനും കാരണമാകാം. ടയറുകളുടെയും ബ്രേക്ക് സംവിധാനത്തിന്റെയും പ്രവർത്തനക്ഷമത പതിവായി പരിശോധിക്കണമെന്നും വാഹനത്തിൽ അനുയോജ്യമായ അഗ്നിശമന ഉപകരണം കരുതുകയും അത് ഉപയോഗയോഗ്യമായ നിലയിൽ സൂക്ഷിക്കുകയും വേണം.

അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ 112 എന്ന നമ്പറിലേക്ക് വിളിച്ച് സഹായം തേടണമെന്നും ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home