ad
Deshabhimani

എംഡിഎംഎ കേസ്: ബിആർസികളിൽ അടിയന്തര യോഗം

MDMA Case Teacher.jpg

എംഡിഎംഎ കേസിൽ അറസ്റ്റിലായ നീഷ്മ, കീർത്തന, കാവ്യ

വെബ് ഡെസ്ക്

Published on Jul 29, 2026, 04:55 PM | 1 min read

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്ര ബിആർസിയിൽ രണ്ട് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഒരു സ്പെഷ്യലിസ്റ്റ് അധ്യാപികയും എംഡിഎംഎ കേസിൽ പ്രതികളായ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ബിആർസികളിലെയും സ്പെഷ്യലിസ്റ്റ് അധ്യാപകരുടേയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും യോഗം വിളിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. കോഴിക്കോട് ജില്ലയിൽ ഈ ആഴ്‌ച തന്നെ യോഗം ചേരണമെന്നും ഇതിന്റെ മിനുട്സ് ലഭ്യമാക്കേണമെന്നും എസ്‌എസ്‌കെ ഡയറക്‌ടറുടെ സർക്കുലറിൽ പറയുന്നു.


എല്ലാ ബിആർസി കോ-ഓർഡിനേറ്റർമാരും ജാഗ്രത പാലിക്കണം. എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ സമഗ്രമായി നിരീക്ഷിക്കാൻ കർശന നിർദ്ദേശം നൽകണം. എല്ലാ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർമാരും ഓട്ടിസം സെന്ററുകളിലും ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന വീടുകളിലും സ്‌കൂളുകളിലും സന്ദർശനം നടത്തി ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർക്ക് റിപ്പോർട്ട് നൽകണം. രക്ഷാകർത്താക്കൾ, സ്‌കൂൾ മേധാവികൾ തുടങ്ങിയവരുമായി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർമാർ നിരന്തരം സമ്പർക്കം പുലർത്തുകയും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടിയന്തിരമായി പോലീസിനെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home