ad
Deshabhimani

ജീവിതഭാരം താങ്ങാനാവാതെ ജനങ്ങൾ; അപ്പോഴും രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തിൽ 300% വർധന

rich
വെബ് ഡെസ്ക്

Published on Jul 29, 2026, 03:30 PM | 2 min read

ന്യൂഡൽഹി:വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം സാധാരണക്കാരുടെ ജീവിതം അതീവ ദുസഹമായി മാറുമ്പോൾ രാജ്യത്തെ അതി സമ്പന്നരുടെ എണ്ണത്തിൽ വൻ വര്‍ധന.വര്‍ഷത്തിൽ കുറഞ്ഞത് 100കോടി രൂപ വരുമാനം കാണിക്കുന്ന വ്യക്തികളുടെ എണ്ണം പെരുകി.അഞ്ചുവര്‍ഷത്തിനിടെ സംഭവിച്ച ഞെട്ടിക്കുന്ന മാറ്റമാണ്. 2021-ന് ശേഷം 300ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റ് മുമ്പാകെ നൽകിയ കണക്കുകളാണിത്.


ലോക്‌സഭയിൽ രാജ്യത്തെ ശതകോടീശ്വരന്മാരുടെ വർധനവിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്ക്ജ ചൗധരിയാണ് വിവരങ്ങൾ നൽകിയത്.കോവിഡ് കാലാനന്തര പ്രതിസന്ധി ഉൾപ്പെടെ ജനങ്ങൾ ദുരിതത്തിലായ വര്‍ഷങ്ങളിലാണ് വര്‍ധന.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിൽ എത്തിയതോടെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായുള്ള ചര്‍ച്ചകൾക്കിടെയാണ് പാര്‍ലമെന്റിന് മുന്നിൽ കണക്കുകൾ എത്തിയത്.


2021-22വര്‍ഷത്തിൽ 142പേർ എന്നതായിരുന്നു 100കോടിക്ക് മുകളിൽ വരുമാനമുള്ളവരുടെ എണ്ണം.എന്നാൽ 2025-26വര്‍ഷത്തിൽ എത്തിയപ്പോൾ 576 ആയി ഉയർന്നു.തൊട്ടുമുൻപത്തെ വർഷം അതായത് 2024-25കാലത്ത് ഇത് 415ആയിരുന്നു.


chart

ഇഡി ഉൾപ്പെടെ അന്വേഷണ ഏജൻസികൾ പരിശോധനകളും രാഷ്ട്രീയ അന്വേഷണങ്ങളും നടത്തുന്നുണ്ട് എങ്കിലും ഇവരുടെ മൊത്തം സമ്പത്ത് സംബന്ധിച്ച വിവരങ്ങൾ ഇല്ല.വ്യക്തികളുടെ ആകെ സമ്പത്തിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല. 1957-ലെ 'വെൽത്ത് ടാക്സ് ആക്ട്'നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് വര്‍ഷത്തിന് ശേഷം 2016ഏപ്രിൽ ഒന്നിന് നിർത്തലാക്കിയിരുന്നു.ഇതുകാരണം സമ്പത്തിനെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.


ഇതു മാത്രമല്ല,ഇൻകം ടാക്സ് ആക്ടിൽ 'ശതകോടീശ്വരൻ'എന്ന വാക്കിന് ഔദ്യോഗിക നിർവചനം ഇല്ലെന്ന് മന്ത്രാലയം പ്രതികരിച്ചു. ഒന്നിച്ചുള്ള വിവരങ്ങൾ തടയപ്പെട്ടത് കാരണം 100കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനം കാണിക്കുന്ന ഇൻകം ടാക്സ് റിട്ടേൺ കണക്കുകൾ മാത്രമാണ് സമ്പത്തിലെ വിടവുകൾ കണ്ടെത്താനുള്ള മാര്‍ഗ്ഗം.


പൗരര്‍ തമ്മിലുള്ള സാമ്പത്തി അന്തരങ്ങൾ വര്‍ധിക്കുമ്പോഴും ഗ്രാമീണ മേഖലയിലെ അസമത്വം കുറയുന്നു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.ജനങ്ങൾ തൊഴിലില്ലാതെയും വര്‍ധിച്ച ചെലവുകൾ കാരണവും വലയുമ്പോൾ തൊഴിലില്ലായ്മയും വിലക്കയറ്റവും കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു.


ഗ്രാമീണ മേഖലയിലെ അസമത്വ സൂചിക 0.266-ൽ നിന്ന് 0.237ആയും,നഗരമേഖലയിൽ 0.314-ൽ നിന്ന് 0.284ആയും കുറഞ്ഞതായി പറയുന്നു.തൊഴിലുറപ്പ് പദ്ധതി പോലും പരിഷ്കരണങ്ങളുടെ മറവിൽ ഇല്ലാതാക്കി.ക്ഷേമ പദ്ധതികൾ കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര പതിക്കാനുള്ള പരസ്യ ഇടങ്ങളാക്കി.ഇന്ധനത്തിനും പാചകവാതകത്തിനും വിലവര്‍ധിപ്പിച്ച് വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കി.കഴിഞ്ഞ അഞ്ചുവര്‍ഷമായി ജനങ്ങൾ ഏറ്റവും കഷ്ടതകൾ അനുഭവിച്ചപ്പോഴാണ് സമ്പന്നരുടെ കുത്തനെയുള്ള വര്‍ധന സംഭവിച്ചിരിക്കുന്നത്.


സമ്പന്നര്‍ കൊഴുക്കുന്നു

ജനം കാത്തിരിക്കുന്നു


ഇന്ത്യയിലെ സമ്പന്നരായ 300 കുടുംബങ്ങളുടെ ആകെ ആസ്തി രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 40 ശതമാനം വരുമെന്നാണ് കണക്കുകൾ. രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂൺ ഇന്ത്യ കമ്പനി സ്വകാര്യ ബാങ്കിങ്, നിക്ഷേപ, വായ്പ സ്ഥാപനമായ ബാർക്ലേസുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു.


ഇത് പ്രകാരം 134 ലക്ഷം കോടിയോളമാണ് ഈ കുടുംബങ്ങളുടെ ആകെ ആസ്തി. 300 അതിസമ്പന്ന കുടുംബങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും 7100 കോടിയുടെ ആസ്തി ഉണ്ടാക്കി. ഓരോ വര്‍ഷവും ഇന്ത്യന്‍ അതിസമ്പന്ന കുടുംബങ്ങളുടെ ആസ്തിയില്‍ വന്‍ വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ട് കണക്കുകൾ സഹിതം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home