ad
Deshabhimani

ഓട്ടോ തടഞ്ഞുനിർത്തി തോക്കുചൂണ്ടി 1 കോടി രൂപ കവർന്നു; വാഹനത്തിലുണ്ടായിരുന്നത് 3 കോടി

cash.jpg
വെബ് ഡെസ്ക്

Published on Sep 09, 2026, 02:27 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ തടഞ്ഞുനിർത്തി തോക്കുചൂണ്ടി 1 കോടി രൂപ കവർന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ്, വ്യവസായിയുടെ ജീവനക്കാർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തോക്കുചൂണ്ടി ഒരു കോടി രൂപ കവർന്നത്. സംഭവത്തിൽ ദര്യാഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


തിങ്കളാഴ്ച വൈകുന്നേരം സെൻട്രൽ ഡൽഹിയിലെ ഐടിഒ പ്രദേശത്തിന് സമീപമാണ് സംഭവം. ഏകദേശം 3 കോടി രൂപയുമായി ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു ജീവനക്കാർ. ഇതിനിടെ ബൈക്കിലെത്തിയ പ്രതികൾ ഓട്ടോ തടഞ്ഞുനിർത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 1 കോടി രൂപ അടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.



ഇത്രയും തുക കൊണ്ടുപോയ സാഹചര്യത്തെക്കുറിച്ചും ഓട്ടോറിക്ഷ സഞ്ചരിച്ച വഴികളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home