ad
Deshabhimani

ഒമാൻ കാൻസർ അസോസിയേഷൻ വാക്കത്തോൺ ഒക്‌ടോബർ 29നും 30നും

oman cancer association  walkathon
വെബ് ഡെസ്ക്

Published on Sep 09, 2026, 03:04 PM | 1 min read

മസ്‌കത്ത്‌ : ഒമാൻ കാൻസർ അസോസിയേഷൻ (ഒസിഎ) സംഘടിപ്പിക്കുന്ന 22–-ാമത് വാർഷിക വാക്കത്തോൺ ഒക്‌ടോബർ 29നും 30നും നടക്കും. "പ്രതീക്ഷയോടെ നടക്കുക’ എന്ന പ്രമേയത്തിൽ ഖുറം നാച്ചുറൽ പാർക്കിലാണ്‌ പരിപാടി. അർബുദ രോഗികളെ പിന്തുണയ്‌ക്കാനുള്ള ക്യാമ്പയിന്റെ വിശദാംശങ്ങൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.


അർബുദ പ്രതിരോധത്തിന്റെ പ്രാധാന്യം, രോഗം നേരത്തേ കണ്ടെത്തൽ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയുടെ പ്രചാരണാർഥമാണ്‌ ക്യാമ്പയിനെന്ന്‌ ഡയറക-്‌ടർ ബോർഡ് ചെയർമാൻ ഡോ. വഹീദ് ബിൻ അലി അൽ ഖറൂസി പറഞ്ഞു. അവബോധ പരിപാടികൾ, സ്തനാർബുദ രോഗികൾക്കായി പ്രാരംഭ കണ്ടെത്തൽ സേവനങ്ങൾ, രക്തസമ്മർദം അളക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കൽ എന്നിവയോടെയാകും പരിപാടി ആരംഭിക്കുക. രണ്ടാം ദിവസം രണ്ട് കിലോമീറ്ററിൽ താഴെയുള്ള വാക്കത്തോൺ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


അർബുദത്തെക്കുറിച്ച് പൊതുജന അവബരോധം വളർത്താനുള്ള പ്രാധാന വാർഷിക പരിപാടികളിലൊന്നാണ് വാക്കത്തോണെന്ന്‌ ഒസിഎ ഡയറക്‌ടർ ബോർഡ് അംഗം ഡോ. ​​തലാൽ ബിൻ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. മുമ്പ്‌ നടത്തിയ വാക്കത്തോണിൽ 8000-ൽ അധികംപേർ പങ്കെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home