ഇടുക്കിയില്‍ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊന്നു

ജസ്റ്റിൻ ജോസഫ്
ഇടുക്കി : ഇടുക്കി, ആനക്കുളത്ത് മകനെ അച്ഛൻ അടിച്ച് കൊന്നു. ആനക്കുളത്ത് ഉടുമ്പിക്കൽ സ്വദേശി ജസ്റ്റിൻ ജോസഫ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഏകദേശം പതിനൊന്നോടെയായിരുന്നു സംഭവം. പിന്നാലെ പിതാവ് ജോയ് ജസ്റ്റിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്നും ഇതേ തുടർന്ന് വീട്ടിൽ വഴക്കുണ്ടാവുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് വീടിനോട് ചേർന്ന് ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് ജസ്റ്റിന്റെ തലക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇതിനുശേഷമാണ് പിതാവ് വിഷം കഴിച്ചത്. ഇയാളെ ആളുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments