ad
Deshabhimani

ക്രൂഡ് വില 100 ഡോളറിലേക്ക്; മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Crude Oil Price
വെബ് ഡെസ്ക്

Published on Sep 09, 2026, 03:32 PM | 1 min read

ദുബൈ : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ക്രൂഡ് വില കുതിച്ചുയർന്ന് 100 ഡോളറിലെത്തി. സൗദിയുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയതാണ് ആ​ഗോള വിപണിയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറും കടന്ന് 100 ഡോളറിന് അടുത്തെത്തി. മൂന്ന് മാസത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് വിലയുള്ളത്.


അമേരിക്കൻ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 93.96 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് വിലയിൽ ഒരാഴ്ചക്കിടെ 8 ശതമാനത്തോളം വർധനവാണുണ്ടായത്. ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് അതിർത്തിക്ക് സമീപമുള്ള ചില എണ്ണ കേന്ദ്രങ്ങളുടെ പ്രവർത്തനം സൗദി താല്കാലികമായി നിർത്തിവച്ചതാണ് പെട്ടന്നുള്ള വില വർധക്ക് കാരണമായത്.


ഇതിനിടെ എണ്ണവില കുറയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു. ഇറാനുമായുള്ള യുദ്ധം ജയിക്കുമ്പോൾ, മറ്റെല്ലാം കുറയുന്നതുപോലെ എണ്ണവിലയും കുത്തനെ കുറയുമെന്നായിരുന്നു ട്രംപിന്റെ വാദം.


ക്രൂഡ് ഓയിൽ വില തുടർച്ചയായി തുടരുകയാണെങ്കിൽ ഇന്ധനവില വർധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഇതോടെ പെട്രോൾ-ഡീസൽ വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home