സൂറത്തിലെ ടെക്സ്റ്റൈൽ മാർക്കറ്റിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

സൂറത്ത്: രാജസ്ഥാനിലെ സൂറത്തിലെ ടെക്സ്റ്റൈൽ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. ശ്യാം സാംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ അർദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ആറാം നിലയിലെ കടകളിൽ നിന്ന് പടർന്ന തീ കൂടുതൽ കടകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു.
25 ഓളം ഫയർഫോഴ്‌സ് വാഹനങ്ങളെയും 150 ഓളം അഗ്നിരക്ഷാസേന പ്രവർത്തകരെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. 8 മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു അഗ്നിരക്ഷാസേന അംഗത്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആറാം നിലയിലുണ്ടായിരുന്ന സിന്തെറ്റിക് വസ്തുക്കൾക്ക് തീപിടിച്ചതാണ് മറ്റിടങ്ങളിലേക്കും തീ പടർന്നുപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി കടകൾ ചേർന്ന് പ്രവർത്തിക്കുന്നതാണ് പത്തോളം കടകൾക്ക് തീപിടിക്കാൻ കാരണമായത്.








0 comments