ad
Deshabhimani

കനത്ത ചൂടിന് ശമനം; സംസ്ഥാനത്ത് നാളെ മുതൽ മഴ മുന്നറിയിപ്പ്

Rain Updates
വെബ് ഡെസ്ക്

Published on Sep 09, 2026, 03:20 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി നാളെമുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴയിലും എറണാകുളത്തും നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ വെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച ദിവസങ്ങളായി കനത്ത ചൂട് തുടരുകയാണ്. ഓരോ ദിവസവും താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് വലിയ ആശ്വാസമേകുകയാണ്.


കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിലാണ്‌ അൽട്രാവയലറ്റ്‌ സൂചിക (യുവി ഇൻഡെക്‌സ്‌) അപകടകരമായ നിലയിൽ (ചുവപ്പ്‌ മുന്നറിയിപ്പ്‌) ഉയർന്നിട്ടുള്ളത്‌. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ പത്തും, കൊല്ലം, പാലക്കാട്‌ എന്നിവിടങ്ങളിൽ ഒന്പതും പത്തനംതിട്ടയിലും തൃശൂരും മലപ്പുറത്തും എട്ടുമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.


പകൽ പത്തുമുതൽ വൈകിട്ട്‌ നാലുവരെ വെയിൽ നേരിട്ട്‌ കൊള്ളുന്നത്‌ ചർമത്തിനും കണ്ണിനും കേടുപാടുണ്ടാകും. ശരീരം പൂർണമായും മറയ്‌ക്കുന്ന പരുത്തി വസ്‌ത്രം ധരിച്ച്‌ പുറത്തിറങ്ങണം. പുറംജോലിചെയ്യുന്നവർ, മീൻപിടിക്കുന്നവർ, വിനോദ സഞ്ചാരികൾ, അർബുദ രോഗികൾ, ചർമ–നേത്ര രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home