ad
Deshabhimani

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

alappuzha accident
വെബ് ഡെസ്ക്

Published on Sep 09, 2026, 03:44 PM | 1 min read

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് ഷിജാസ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കൈചൂണ്ടി ജങ്ഷന് സമീപമായിരുന്നു അപകടം.


അപകടത്തിൽ മണ്ണഞ്ചേരി സബീൽ മൻസിൽ സുധീറിന്റെ മകൻ സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിൻഷാദ് (20) എന്നിവർ നേരത്തെ മരിച്ചിരുന്നു. തെരുവുനായയെ ഇടിച്ച് നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്ക് 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മണ്ണഞ്ചേരി അമ്പനാകുളങ്ങര കോളഭാഗം സൂര്യോദയം വീട്ടിൽ കെ ബി പ്രമോദിൻ്റെ ബൈക്കാണ് സംഘം മോഷ്ടിച്ചിരുന്നത്.


അപകടത്തിന് പിന്നാലെ ബൈക്കിന്റെ ഉടമയായ മണ്ണഞ്ചേരി സ്വദേശിയെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ബൈക്ക് വീട്ടിൽ‌തന്നെയായിരുന്നുവെന്നും എങ്ങനെ ഇവരുടെ പക്കൽ എത്തിയെന്ന് അറിയില്ലെന്നുമായിരുന്നു ഉടമ പൊലീസിനെ അറിയിച്ചത്. മൂന്നുപേരും കൂടി ഒരു ബൈക്കിലാണ് സഞ്ചരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home