ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; കുടുംബവഴക്കെന്ന് പൊലീസ്

ബെംഗളൂരു: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എച്ച്എഎൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭർത്താവും ഭാര്യയും തമ്മിലുണ്ടായ തർക്കങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. രാഘവേന്ദ്രയ്ക്കും ശ്രുതിക്കും രണ്ട് കുട്ടികളുണ്ട്. കുട്ടികൾ നിലവിൽ ദാവൺഗെരെയിലുള്ള അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസം. സംഭവസമയത്ത് രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.










0 comments