ഐഡിഎസ്എഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള യിൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10 ന് തുടങ്ങും. രാവിലെ 10 മണി മുതൽ https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷൻ നിര്‍വ്വഹിക്കാം. കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ മുഖേനയും നേരിട്ടും രജിസ്‌ട്രേഷൻ നടത്താം.
പൊതു വിഭാഗത്തിന് ജി എസ് ടി ഉൾപ്പെടെ 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയാണ് ഡെലിഗേറ്റ് ഫീസ്. 2026 സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഡിഎസ്എഫ്എഫ്കെ മേള നടക്കുക. മാധ്യമപ്രവർത്തകർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് മുഖേനയായിരിക്കും മേളയിൽ പ്രവേശനം അനുവദിക്കുക.










0 comments