ad
Deshabhimani

അനസ്തേഷ്യ മെഷീൻ തകരാറിൽ; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ മുടങ്ങി

KOZHENCHERY DISTRICT HOSPITAL
വെബ് ഡെസ്ക്

Published on Sep 09, 2026, 03:12 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അനസ്തേഷ്യ മെഷീൻ തകരാറിലായതോടെ പ്രസവ ശസ്ത്രക്രിയ മുടങ്ങി. ആശുപത്രിയിലെത്തുന്ന രോ​ഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. അനസ്ത്യേഷ്യ ഉപകരണങ്ങൾ തിങ്കളാഴ്ച മുതൽ തകരാറിലാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. തിങ്കളാഴ്ച അഡിമിറ്റ് ആയ രോ​ഗികളോട് കാത്തിരിക്കാനാണ് ആശുപത്രിയിൽ നിന്ന് നിർദേശിച്ചത്.


ളാഹയിൽ നിന്നുള്ള രോ​ഗി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ആശുപത്രിയിൽ ചികിത്സ പ്രതിസന്ധിയിലായതോടെ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ചികിത്സ പ്രതിസന്ധിയുണ്ടായിട്ടും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ തുടരാൻ ആവശ്യപ്പെട്ടതിന് ശേഷം അവസാന നിമിഷമാണ് രോഗിയെ റഫർ ചെയ്തതെന്നും പരാതിയുണ്ട്. ഇവരോടൊപ്പം നാല് പ്രസവ ചികിത്സാ കേസുകളുണ്ടായിരുന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home