പരിസ്ഥിതി ലോല മേഖല; കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ ജനകീയ മാർച്ച്

കൊട്ടിയൂർ : കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ആയി പ്രഖ്യാപിക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
അഖിലേന്ത്യാ കിസാൻ കൗൺസിലിംഗം കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം പേരാവൂർ ഏരിയ സെക്രട്ടറി കെ പി സുരേഷ് കുമാർ അധ്യക്ഷനായി. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ : കെ ജെ ജോസഫ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ: എം രാജൻ,വി. ജി പത്മനാഭൻ, കെ ശശീന്ദ്രൻ, ഒ എം കുര്യച്ഛൻ, ശൈലജ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.










0 comments