ad
Deshabhimani

print edition ‘ഇന്ത്യാകൂട്ടായ്‌മയെ ദുർബലപ്പെടുത്തുന്നത്‌ 
കോൺഗ്രസ്‌’; യോഗത്തിൽ തുറന്നടിച്ച്‌ പാർടികൾ

INDIA Bloc Meeting.jpg
avatar
എം അഖിൽ

Published on Jun 09, 2026, 12:34 AM | 1 min read

ന്യൂഡൽഹി: ​ബിജെപിയെ പ്രതിരോധിക്കുന്ന പ്രതിപക്ഷകൂട്ടായ്‌മയെ ദുർബലപ്പെടുത്തുന്ന കോൺഗ്രസിനെതിരെ ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ രൂക്ഷവിമർശം. ഇടതുപക്ഷവും സമാജ്‌വാദി, ആർജെഡി തുടങ്ങിയ പാർടികളും കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷനേതാക്കൾക്കെതിരെ മോദിസർക്കാർ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്പോൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കശ്‌മീർ മുതൽ കന്യാകുമാരിവരെ ഇന്ത്യാകൂട്ടായ്‌മ ഒറ്റ നിലപാട് ഉയർത്തിപ്പിടിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


കേരളത്തിലെ തെരഞ്ഞെടുപ്പ്‌ വേളയിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ ഇടതുപക്ഷത്തിനെതിരെ നടത്തിയ കുപ്രചാരണം സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. ഇടതുപക്ഷവും ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന പച്ചക്കള്ളമാണ്‌ രാഹുൽഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും പോലെയുള്ള നേതാക്കൾ ഉന്നയിച്ചത്‌. ബിജെപിയെ അധികാരത്തിൽനിന്ന്‌ അകറ്റിനിർത്തുകയെന്ന കർശനനിലപാട്‌ ഇടതുപക്ഷം സ്വീകരിച്ചത്‌ കൊണ്ടാണ്‌ ഒന്നാം യുപിഎ സർക്കാർ യാഥാർഥ്യമായത്‌. ആ ചരിത്രം സ‍ൗകര്യപൂർവ്വം തമസ്‌കരിച്ചാണ്‌ രാഹുൽഗാന്ധി ഇടതുപക്ഷവും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന്‌ പ്രസംഗിച്ചതെന്നും ജോൺ ബ്രിട്ടാസ്‌ തുറന്നടിച്ചു.


‘ഇടതുപക്ഷം ഇപ്പോൾ ഇടതുപക്ഷം അല്ലാതായിരിക്കുന്നുവെന്ന’ രാഹുൽഗാന്ധിയുടെ പരാമർശം രാഷ്ട്രീയഅപക്വതയുടെ പ്രതിഫലനമാണെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വിമർശിച്ചു. അഖിലേഷ്‌ യാദവും തേജസ്വി യാദവും കോൺഗ്രസിനെതിരെ രംഗത്തെത്തി. ഇന്ത്യാകൂട്ടായ്‌മയിൽനിന്ന്‌ ഡിഎംകെയും എഎപിയും വിട്ടുനിൽക്കുന്നത്‌ വലിയ തിരിച്ചടിയാണെന്ന്‌ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. ബിഹാറിലെ കോൺഗ്രസ്‌, ബിജെപി നേതാക്കൾ തമ്മിൽ പലകാര്യങ്ങളിലും രഹസ്യധാരണകളുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന്‌ തേജസ്വിയാദവ്‌ പറഞ്ഞു. ഇക്കാര്യം കോൺഗ്രസ്‌ ദേശീയനേതൃത്വത്തോട്‌ പലവട്ടം ഉന്നയിച്ചെങ്കിലും തിരുത്താൻ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും തേജസ്വി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home