Deshabhimani

സിഎൻജി വില വീണ്ടും കുതിക്കുന്നു; 3.98 രൂപ കൂട്ടി

CNG.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 08:36 AM | 1 min read

ന്യൂഡൽഹി: ചെലവുകുറഞ്ഞ ബദൽ ഇന്ധനമായി പ്രതീക്ഷ നൽകിയ സിഎൻജിയുടെ വിലയും കുതിക്കുന്നു. ഡൽഹി- എൻസിആർ മേഖലയിൽ സിഎൻജിക്ക് 3.89 രൂപയാണ് കൂട്ടിയത്. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ​ഗ്യാസ് ലിമിറ്റഡാണ് (ഐജിഎൽ) വില വർധിപ്പിക്കുന്നതായി അറിയിച്ചത്. ശനിയാഴ്ച രാവിലെ ആറുമുതൽ പുതിയ നിരക്ക് നിലവിൽവന്നു.


പുതിയ വില വർധനവോടെ ഡൽഹിയിൽ സിഎൻജി വില ഒരു കിലോഗ്രാമിന് 86.98 രൂപയായി മാറും. പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള അഞ്ചാമത്തെ വിലവർധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. സിഎൻജി വില വർധനയോടെ ഡൽഹിയിൽ ഓട്ടോ- ടാക്സി മേഖല കടുത്ത പ്രതിസന്ധിയിലാകും. ഡൽഹിയിലെ മിക്ക ടാക്സി കാറുകളും ഓട്ടോകളും സിഎൻജിയാണ് ഉപയോ​ഗിക്കുന്നത്. വില വർധനവ് ടാക്സി നിരക്ക് കൂടാനും കാരണമായേക്കും. നേരത്തേ കഴിഞ്ഞ മേയ് മാസത്തിൽ നാല് ഘട്ടങ്ങളിലായി സിഎൻജിയ്ക്ക് ആറുരൂപ വരെ വർധിപ്പിച്ചിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Secratariat Employees Asso Pinarayi Vijayan

02

print edition ജീവനക്കാരെ സർക്കാർ ശത്രുക്കളായി കാണരുത്‌: പിണറായി വിജയൻ
Kerala PSC

04

print edition പിഎസ്‍സിക്ക് മരണമണി; ലക്ഷ്യം സമാന്തര ബോർഡുകൾ
deshabhimani section

Recommended

Deshabhimani
Home