ad
Deshabhimani

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ - വർക്കിങ് വുമൺസ് കോ - ഓർഡിനേഷൻ കമ്മിറ്റി

അഖിലേന്ത്യാ കൺവെൻഷൻ ചേർന്നു

BSNLEU Working Women's Coordination Committee

എസ് ഹേമലത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 30, 2026, 08:54 PM | 2 min read

മുംബൈ: ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ - വർക്കിങ് വുമൺസ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ മൂന്നാമത് അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ ചേർന്നു. ദാദറിലെ ആന്ധ്ര മഹാസഭ ജിംഖാനയിൽ നടന്ന കൺവെൻഷൻ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എസ് ഹേമലത ഉദ്ഘാടനം ചെയ്തു.


ബിഎസ്എൻഎൽഇയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് കെ. രമാദേവി അധ്യക്ഷയായി. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് ഷെയ്ഖ് സംസാരിച്ചു ബിഎസ്എൻഎൽഇയു അഖിലേന്ത്യാ പ്രസിഡന്റ് എം വിജയകുമാർ, ജനറൽ സെക്രട്ടറി അനിമേഷ് മിത്ര, അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി അഭിമന്യു, മഹാരാഷ്ട്ര സർക്കിൾ പ്രസിഡന്റ് നാഗേഷ്കുമാർ നൽവാഡെ, അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ജോൺ വർഗീസ്, ബിഎസ്എൻഎൽഇയു മഹാരാഷ്ട്ര സർക്കിൾ സെക്രട്ടറി കൗതിക് ബസ്തേ, അഖിലേന്ത്യാ ട്രഷറർ ഇർഫാൻ പാഷ, വൈസ് പ്രസിഡന്റ് വിത്തൽഭായ് പർമാർ എന്നിവർ സംസാരിച്ചു.


150 ഓളം വനിതാ പ്രതിനിധികൾ അഖിലേന്ത്യാ കൺവെൻഷനിൽ പങ്കെടുത്തു. സ്ത്രീ ശാക്തീകരണവും സ്ത്രീ അവകാശങ്ങളും എന്നീ വിഷയങ്ങളിൽ നിരവധിപേർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.


ബിഎസ്എൻഎൽഇയു അഖിലേന്ത്യാ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിംഗെ സ്വാഗതവും മുംബൈ ജില്ലാ പ്രസിഡൻ്റ് യൂസഫ് ഹുസൈൻ നന്ദിയും പറഞ്ഞു.


വർക്കിങ് വുമൺസ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ വരുന്ന മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി സുൽഗാന ബസുവിനെ ( കൊൽക്കത്ത ) കൺവീനറും അമിത് നായിക് ( മഹാരാഷ്ട്ര ) കെ രേഖ ( കേരളം, കോഴിക്കോട് ) എന്നിവരെ ജോയിന്റ് കൺവീനറായും സമ്മേളനം തെരഞ്ഞെടുത്തു. 11 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയേയും കൺവെൻഷൻ തെരഞ്ഞെടുത്തു.


അമിത നായിക് (ജോയിന്റ് കൺവീനർ, ന്യൂഡൽഹി ), മഞ്ജുഷ ലാച്ച്കെ ( കൺവീനർ, മഹാരാഷ്ട്ര ), മന്ദ മലമ്പള്ളി (ജോയിന്റ് കൺവീനർ മഹാരാഷ്ട്ര ), മാധുരി സോനാരെ (ജോയിന്റ് കൺവീനർ മഹാരാഷ്ട്ര ), മാധവി മാനെ (കൺവീനർ, മുംബൈ ) എന്നിവർ കൺവെൻഷൻ്റെ പൂർണ മേൽനോട്ടം നിർവഹിച്ചു. ബിഎസ്എൻഎൽഇയു മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ആർക്കലിൻ്റെ നേതൃത്വത്തിലായിരുന്നു സ്വാ​ഗതസംഘം. വി പി ശിവകുമാറായിരുന്നു മീഡിയാ കോ - ഓർഡിനേറ്റർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home