ad
Deshabhimani

ഡൽഹി കോളേജിലെ ആർഎസ്‌എസ്‌ പരിപാടി: എസ്‌എഫ്‌ഐ പ്രതിഷേധത്തിന്‌ നേരെ പൊലീസ്‌ ആക്രമണം

police attack sfi.

പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച് പിടിച്ചുവയ്ക്കുന്ന പൊലീസ്

avatar
സ്വന്തം ലേഖകൻ

Published on Mar 27, 2026, 05:39 PM | 1 min read

ന്യൂഡൽഹി: ഡൽഹി സക്കീർ ഹുസൈൻ കോളേജിൽ സംഘടിപ്പിച്ച ആർഎസ്‌എസ്‌ പരിപാടിക്കെതിരെ പ്രതിഷേധിച്ചതിന്‌ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് പൊലീസ്‌. ആർഎസ്‌എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ കോളേജ്‌ അധികൃതരുടെയും സംഘപരിവാറുകാരുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെയായിരുന്നു പ്രതിഷേധം. ‘യുവ കുംഭ്‌’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെ സമാധനപരമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഡൽഹി പൊലീസ്‌ കാമ്പസിലെത്തി ആക്രമിച്ചു.

കോളേജ്‌ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. അക്കാദമിക‍, സാംസ്‌കാരിക, പുരോഗമന പരിപാടികൾ നടത്താൻ വിദ്യാർഥി സംഘടനകൾക്ക്‌ ഓഡിറ്റോറിയം അനുവദിക്കാത്ത സാഹചര്യത്തിലാണ്‌ കോളേജ്‌ അധികൃതർ ആർഎസ്‌എസുമായി ചേർന്ന്‌ പരിപാടി സംഘടിപ്പിച്ചത്. ആർഎസ്‌എസ്‌ പരിപാടിയുടെ പോസ്റ്ററിൽ കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ. നരേന്ദ്ര സിങ്ങിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

പൊലിസ്‌ ആക്രമണത്തെയും കോളേജ്‌ നടപടിയേയും ശക്തമായി അപലപിക്കുന്നതായി എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ സൂരജ്‌ ഇളമൺ, സെക്രട്ടറി ഐഷി ഘോഷ്‌ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home