ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാഭീഷണി

ആലുവ: എറണാകുളം ആലുവ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. പശ്ചിമ ബംഗാളിലെ ജൽപായിപൂരി സ്വദേശി കൈലാഷ് റായിയാണ് റെയിൽവേ സ്റ്റേഷനിലെ റൂഫിന് മുകളിൽ കയറി ഭീതി പരത്തിയത്. ഇയാളെ അനുനയിപ്പിച്ച് റെയിൽവേ പൊലീസ് താഴെയിറക്കി.
രാവിലെ ആറോടെയാണ് സംഭവം. ആലുവ റെയിൽവേ സ്റ്റേഷന്റെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളുടെ റൂഫിൽ കയറിയായിരുന്നു യുവാവിന്റെ ഭീഷണി. ഉച്ചത്തിൽ ബഹളം വയ്ക്കുകയും താഴേയ്ക്ക് ചാടുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. യുവാവ് റൂഫിൽ നിൽക്കുന്നത് കണ്ടയുടൻ വൈദ്യുതി ലൈനിലൂടെയുള്ള പ്രവാഹം വിശ്ഛേദിച്ചു.
തുടർന്ന് യുവാവിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് യുവാവിനെ താഴെയിറക്കാനായത്. കൈലാഷിന് മാനസിക പ്രശ്നങ്ങളുള്ളതായി റെയിൽവേ പൊലീസ് സംശയിക്കുന്നു. അതേസമയം, ആലുവ റൂട്ടിലുള്ള റെയിൽ ഗതാഗതം പൂർണമായും നിശ്ചലമായി.










0 comments