പോക്സോ കേസിൽ യുവാവിന് 37 വർഷം കഠിനതടവ്

പ്രതീകാത്മകചിത്രം
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവും 1,20,000- രൂപ പിഴയും വിധിച്ചു. തൃക്കാക്കര വാഴക്കാലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ മുപ്പത്തിമൂന്നുകാരനെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽവച്ച് പെണ്‍കുട്ടിയോട് പലതവണ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തൃക്കാക്കര സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ ഷാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ യമുന ഹാജരായി.









0 comments