എംഡിഎംഎ കടത്ത് : യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ

മുക്കം
കാസർകോട് പെരിയ പുളിക്കാലിൽ വാഹനത്തിൽ എംഡിഎംഎ കടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരനായ യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ. കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ സ്വദേശിയും യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സാദിഖലി (36) ആണ് വയനാട്ടിൽ പിടിയിലായത്.
കഴിഞ്ഞ ദിവസം കാർ തടഞ്ഞ് നടത്തിയ പരിശോധനയിൽ പത്ത് ലക്ഷത്തോളംരൂപ വിലവരുന്ന 256.02 ഗ്രാം എംഡിഎംഎ പിടിച്ചിരുന്നു. കാറിലുണ്ടായിരുന്ന മുളിയാർ പൊവ്വലിലെ മുഹമ്മദ് ഡാനിഷ് (30), ചെങ്കള ആലമ്പാടി അബ്ദുൽ ഖാദർ (40) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ചോദ്യംചെയ്യലിലാണ് മുഖ്യസൂത്രധാരൻ സാദിഖലിയാണെന്ന് മനസ്സിലായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാദിഖലി പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. കേരളത്തിനു പുറത്തയ്‌ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സാദിഖലിയെ വ്യാഴാഴ്ച ലക്കിടിയിൽവച്ച് ബത്തേരി പൊലീസാണ് അറസ്‌റ്റുചെയ്തത്.








0 comments