ad
Deshabhimani

print edition ലീഗ്‌ നേതൃത്വത്തെയും മന്ത്രിമാരെയും വിമർശിച്ച്‌ യൂത്ത്‌ ലീഗ്‌

league
avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 01:40 AM | 1 min read

മലപ്പുറം : പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിലെ പിന്നോട്ടുപോക്കിൽ ലീഗ്‌ മന്ത്രിമാർക്കും നേതൃത്വത്തിനുമെതിരെ യൂത്ത്‌ ലീഗ്‌ പ്രവർത്തകയോഗത്തിൽ രൂക്ഷ വിമർശനം. മന്ത്രിമാർ നേതൃത്വത്തിന്‌ വിധേയമായല്ല പ്രവർത്തിക്കുന്നത്‌. യുവ എംഎൽഎമാർ പ്രവർത്തകരെ അവഗണിക്കുന്നുവെന്നും കഴിഞ്ഞ ദിവസം മലപ്പുറത്തുനടന്ന യോഗത്തിൽ കെ എം ഷാജിയടക്കമുള്ളവർക്കെതിരെ പ്രവർത്തകർ തുറന്നടിച്ചു.

പിഎം ശ്രീ വിഷയത്തിൽ ലീഗിന്റെ നേരത്തേയുള്ള നിലപാടിൽ വെള്ളംചേർത്തു. മന്ത്രി കെ എം ഷാജിയുടെ നേരത്തേയുള്ള പ്രസംഗവും ഇപ്പോഴത്തെ പരസ്യ പ്രതികരണവും പരാമർശിച്ചാണ്‌ മണ്ഡലം ഭാരവാഹികളടക്കം വിമർശിച്ചത്‌.


പത്തു വർഷത്തിനുശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന സന്തോഷത്തിനിടയിലും നിരാശയുണ്ടാക്കുന്ന സമീപനമാണ്‌ മന്ത്രിമാരിൽനിന്നുണ്ടാകുന്നത്‌. പ്രതിപക്ഷത്തായിരിക്കുന്പോൾ പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നതിൽ ശരിയായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്നാൽ യുഡിഎഫ് ഭരണത്തിൽ എത്തിയയുടൻ പിഎം ശ്രീയിൽ ഒപ്പിടാൻ തിടുക്കംകാണിച്ചതെന്തിനെന്നും ചോദ്യമുയർന്നു. ഇക്കാര്യത്തിൽ ലീഗ് മന്ത്രിമാരിൽനിന്നടക്കമുണ്ടാകുന്ന പ്രതികരണം പ്രവർത്തകരെ നിരാശയിലാക്കി.


പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ യൂത്ത്‌ ലീഗിനെ അവഗണിച്ചുവെന്നതാണ്‌ ചർച്ചയിൽ കൂടുതൽ പേരും ഉന്നയിച്ചത്‌. യുഡിഎഫിനുവേണ്ടി സമരംചെയ്ത യൂത്ത്‌ ലീഗ് പ്രവർത്തകരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചില്ല. പരിഗണിക്കേണ്ടവരുടെ പട്ടിക മണ്ഡലം കമ്മിറ്റികളിൽനിന്ന് ശേഖരിച്ച് യൂത്ത്‌ ലീഗ് ജില്ലാ കമ്മിറ്റി ലീഗ് നേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാൽ പരിഗണിച്ചില്ല. ഓരോരുത്തരുടെയും താൽപ്പര്യത്തിനനുസരിച്ചാണ്‌ പേഴ്‌സണൽ സ്‌റ്റാഫിലേക്ക്‌ നിയമനം നടത്തിയത്‌. കോൺഗ്രസ്‌ എംഎൽഎമാർ നൽകുന്ന പരിഗണനപോലും ലീഗ്‌ എംഎൽഎമാർ നൽകുന്നില്ലെന്നും ചർച്ചയുയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home