തിരുവനന്തപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; നാല് പ്രതികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ആര്യനാട് കുളപ്പട വാലൂക്കോണം കോലിയക്കോട് ഭാഗത്ത് റോഡിലാണ് പെയിന്‍റിങ് തൊഴിലാളിയായ കുളപ്പടി സ്വദേശി രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കോലിയക്കോട് സ്വദേശികളായ സാജൻ, ലിബീഷ്, കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിന് സമീപം അരുൺ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. മദ്യം വാങ്ങുന്നതിനുള്ള പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം കൊല്ലപ്പെട്ട രാഹുലുമായി പ്രതികൾ മദ്യപിച്ചിരുന്നു.
തുടർന്ന് മദ്യം വാങ്ങുന്നതിനുള്ള പണത്തെച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് അടിപിടിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ രാഹുലിന് ഗുരുതരമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. രാഹുലിന്റെ മൃതദേഹം രാവിലെ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.










0 comments