കരിങ്കൽ ക്വാറിയിൽ ഖനനത്തിനിടെ അപകടം; തൊഴിലാളിക്ക് ഗുരുതര പരിക്ക്

പാലക്കാട് : പാലക്കാട് അനങ്ങനടിയിൽ കരിങ്കൽ ക്വാറിയിൽ ഖനനത്തിനിടെ അപകടം. ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയെന്നാണ് വിവരം. ബംഗാൾ സ്വദേശി പ്രമോദിനാണ് പരിക്കേറ്റത്. രാവിലെ 10.30ഓടെയാണ് അപകടം.
ക്വാറിയിലെ പാറ പൊട്ടിക്കുന്നതിനായി സ്ഫോടകവസ്തുവിന് തീ കൊടുത്ത ശേഷം ഓടിമാറുന്നതിനിടെയാണ് അപകടം. സ്ഫോടനത്തിൽ തൊഴിലാളിയുടെ ഇടതുകൈ അറ്റുപോയി. നിലവിൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റും. ക്വാറി പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് നാട്ടുകാർ പറയുന്നു.









0 comments