ad
Deshabhimani

എം ഒ രഘുനാഥ് ഐഎഎസ്എൽ നോർത്ത് ആഫ്രിക്ക–മിഡിൽ ഈസ്റ്റ് ഡയറക്‌ടർ

IASL
വെബ് ഡെസ്ക്

Published on Sep 11, 2026, 03:23 PM | 1 min read

ദുബായ് : ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സ്‌കൂൾ ലൈബ്രേറിയൻഷിപ്പിന്റെ (ഐഎഎസ്എൽ) നോർത്ത് ആഫ്രിക്ക–മിഡിൽ ഈസ്റ്റ് മേഖല ഡയറക്‌ടറായി കണ്ണൂർ സ്വദേശി എം ഒ രഘുനാഥിനെ തെരഞ്ഞെടുത്തു. ഇന്ത്യക്ക്‌ പുറത്തുള്ള ഐഎഎസ്എൽ റീജണലിന്റെ ഡയറക്‌ടറാകുന്ന ആദ്യ ഇന്ത്യക്കാരനും മേഖലയുടെ ഡയറക്‌ടറാകുന്ന ആദ്യ മലയാളിയുമാണ്.


ജെംസ് എഡ്യൂക്കേഷനിൽ ഹെഡ് ലൈബ്രേറിയനായ രഘുനാഥ് 2015 മുതൽ ഐഎഎസ്എൽ അംഗമാണ്‌. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലും എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷനും ഏർപ്പെടുത്തിയ മികച്ച ലൈബ്രേറിയൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൻടിവി പ്രവാസി എഴുത്തുകാരൻ പുരസ്‌കാരം, പാം അക്ഷരതൂലിക പുരസ്‌കാരം, ഓർമ സാഹിത്യ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.


ബിസിനസ് സ്റ്റഡീസിൽ ബിരുദവും ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ രഘുനാഥ് നിലവിൽ ലൈബ്രറി സയൻസിൽ പിഎച്ച്ഡി ചെയ്യുകയാണ്. യുഎഇയിലെ സാംസ്‌കാരിക കൂട്ടായ്‌കളിൽ സജീവമായ അദ്ദേഹം മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതിയംഗവുമാണ്. ഭാര്യ: സുജ. മക്കൾ: ഗംഗ, ഇഷാൻ.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home