ad
Deshabhimani

പുതിയാപ്പ ഹാർബറിൽ കണ്ടെത്തിയത് ഷെൽ എന്ന് സംശയം; ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു

puthiyappa shell
വെബ് ഡെസ്ക്

Published on Sep 11, 2026, 03:55 PM | 1 min read

പുതിയാപ്പ: കോഴിക്കോട് പുതിയാപ്പ ഹാർബറിൽ കണ്ടെത്തിയ വസ്തു ഷെൽ എന്ന് സംശയം. മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾക്കാണ് ഇത് ലഭിച്ചത്. പ്രൊപ്പല്ലറാണോ ഷെൽ ആണോ എന്നതിൽ വ്യക്തതയില്ല. വിവരമറിഞ്ഞ് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. നിലവിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന തുടരുകയാണ്.


ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയവർക്ക് ഷെല്ലിന് സമാനമായ വസ്തു ലഭിച്ചതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി. ഷെൽ ആണോ എന്നത് സംബന്ധിച്ച് വിശദമായി പരിശോധന നടത്തുകയാണ്. ഈ വസ്തു എങ്ങനെയാണ് കടലിലെത്തിയതെന്ന് സംബന്ധിച്ച് വ്യക്തതയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home