ad
Deshabhimani

"വിനീത് അന്ന് മുന്നിൽ കണ്ടത് നീ നേടി": നിവിൻ പോളിയുടെ വിജയത്തിൽ സന്തോഷം പങ്കുവച്ച് അജു വർഗീസ്

nivin pauly aju varghese
വെബ് ഡെസ്ക്

Published on Sep 11, 2026, 04:21 PM | 1 min read

കൊച്ചി: പ്രിയ സുഹൃത്ത് നിവിൻ പോളിയുടെ ഇൻഡസ്ട്രി ഹിറ്റ് നിമിഷത്തിൽ സന്തോഷം പങ്കുവച്ച് നടൻ അജു വർ​ഗീസ്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചായിരുന്നു അജുവിന്റെ അഭിനന്ദനം. "വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഒന്ന് നീ നേടിയെടുത്തു. ജീവിതത്തിലെ ഉയർച്ചതാഴ്ചകളെയും കടുത്ത വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് ക്ഷമയോടെ കഠിനാധ്വാനം ചെയ്താണ് നിന്റെ നേട്ടം. നീ ശരിക്കും ഞങ്ങൾക്ക് പ്രചോദനമാണ്" എന്നായിരുന്നു അജു വർ​ഗീസിന്റെ കുറിപ്പ്.



"വർഷങ്ങൾക്ക് ശേഷം" എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച നിതിൻ മോളി എന്ന കഥാപാത്രത്തിന്റെ ചിത്രവും നിതിൻ മോളിവുഡ് എന്ന പ്ലക്കാർഡിന്റെ ഫോട്ടോയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വിനീത് മുന്നിൽ കണ്ട ആ കാഴ്ചയെ ഓർമ്മിപ്പിക്കാനാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നും അജു കുറിച്ചു. അന്ന് ആ രം​ഗത്തെക്കുറിച്ച് പരസ്പരം സംസാരിക്കുമ്പോൾ തന്നെ പഴയ നിവിനെ തിരികെ കിട്ടും എന്ന് വിനീത് പറഞ്ഞിരുന്നതായും അജു വർ​ഗീസ് ഓർമിക്കുന്നു.


​ഗിരീഷ് എ ഡി സംവിധാനം ചെയ്ത നിവിൻ പോളി - മമിത ബൈജു ചിത്രം ബത്‍ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം വമ്പൻ ഹിറ്റായി തുടരുകയാണ്. വർഷങ്ങൾക്ക് ശേഷം പഴയ നിവിൻ മടങ്ങിയെത്തിയെന്ന് ആരാധകർ ഉറപ്പിച്ചു. അഖിൽ സത്യൻ സംവിധാനം ചെയത് കഴിഞ്ഞ വ‌ഷം പുറത്തിറങ്ങിയ സർവം മായ എന്ന ചിത്രവും വലിയ വിജയം നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home