ad
Deshabhimani

സ്വിറ്റ്സർലൻഡിൽ ഡച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 5 മരണം

 Image Courtesy : AFP

Image Courtesy : AFP

വെബ് ഡെസ്ക്

Published on Sep 11, 2026, 03:57 PM | 1 min read

ഗ്രൗബുൻഡൻ: കിഴക്കൻ സ്വിറ്റ്സർലൻഡിൽ ഡച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗ്രൗബുൻഡൻ പ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. യാത്രക്കാർ: 'ഓഡ്' എന്ന ടൂർ കമ്പനിയുടെ ബസിൽ ഡ്രൈവർ ഉൾപ്പെടെ നെതർലൻഡ്സ് സ്വദേശികളായ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്.


മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ടൂറിസ്റ്റ് ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ സുരക്ഷാ ബാരിയറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ തലകീഴായി മറിഞ്ഞ ബസ് റോഡിൽ നിന്ന് താഴെയുള്ള കുത്തനെയുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.


‌തിങ്കളാഴ്ച നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട സംഘം, ഓസ്ട്രിയയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവ്വതനിരകളിലേക്ക് ഏകദിന സന്ദർശനത്തിനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. സ്വിസ് നാഷണൽ പാർക്കിന്റെ പ്രവേശന കവാടമായ സെർനെസിന് (Zernez) സമീപമാണ് അപകടം നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home