ad
Deshabhimani

ബ്രിക്സ്: കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം; നേട്ടങ്ങൾ ചോദ്യം ചെയ്ത് പി ചിദംബരം, നയതന്ത്ര പ്രാധാന്യം വിശദീകരിച്ച് ശശി തരൂർ

chidambaram sashi tarur
വെബ് ഡെസ്ക്

Published on Sep 11, 2026, 03:42 PM | 1 min read

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയെപ്പറ്റി കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം. ബ്രിക്സ് കൂട്ടായ്മയിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച നേട്ടങ്ങളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പി. ചിദംബരം രം​ഗത്തെത്തിയതിനു പിന്നാലെ ബ്രിക്സിന്റെ നയതന്ത്ര പ്രാധാന്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി ശശി തരൂരും രം​ഗത്തുവന്നു. നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളിൽ അംഗമാണെങ്കിലും അവയിൽനിന്ന് രാജ്യത്തിന് ലഭിക്കുന്ന നേട്ടങ്ങൾ എന്താണെന്ന് കാണാനാകുന്നില്ലെന്നായിരുന്നു ചിദംബരത്തിന്റെ പരാമർശം. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടികളിലും കാര്യമായ ഫലങ്ങൾ ഉണ്ടായിട്ടില്ലെന്നും ചിദംബരം വിമർശനമുന്നയിച്ചിരുന്നു.


ഇതിന് പിന്നാലെയാണ് ബ്രിക്സിന്റെ പ്രാധാന്യം വിശദീകരിച്ച് തരൂർ രം​ഗത്തെത്തിയത്. 11 ബ്രിക്സ് അംഗരാജ്യങ്ങൾ ചേർന്ന് ലോകജനസംഖ്യയുടെ ഭൂരിഭാഗത്തെയും ആഗോള ജിഡിപിയുടെ ഏകദേശം 41 ശതമാനത്തെയും പ്രതിനിധീകരിക്കുന്നുണ്ടെന്നുമാണ് തരൂരിന്റെ വാ​ദം. വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരെ ഒരേ വേദിയിലെത്തിക്കാൻ ഇന്ത്യക്ക് കഴിയുന്നത് രാജ്യത്തിന്റെ നയതന്ത്ര ശക്തി പ്രകടമാക്കുന്നതാണെന്നും ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും തരൂർ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home