ad
Deshabhimani

ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ചു

delhi rain
വെബ് ഡെസ്ക്

Published on Sep 11, 2026, 03:17 PM | 1 min read

ന്യൂഡൽഹി: കനത്ത മഴയ്ക്ക് ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഡൽഹിയിൽ അടുത്ത ഏതാനും മണിക്കൂറുകളിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും, പുറത്തിറങ്ങുന്നതിന് മുൻപ് തത്സമയ ഗതാഗത വിവരങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും പരിശോധിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴയുണ്ടായിരുന്നു. വരും മണിക്കൂറുകളിൽ കൂടുതൽ മേഖലകളിലേക്ക് മഴ വ്യാപിക്കുമെന്നും കനക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ബിആർഐസിഎസ് ഉച്ചകോടിയുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളും വിവിഐപി യാത്രകളും കാരണം 35-ലധികം റോഡുകളിൽ നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ സാധ്യതയുണ്ട്.


ശനിയാഴ്ച ഉച്ചവരെ ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വൈകുന്നേരം മുതൽ രാത്രി വരെ ഇടത്തരം മഴ പെയ്തേക്കാം. വ്യാഴാഴ്ച ഡൽഹിയിലെ ഉയർന്ന താപനില 36.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മഴയെ തുടർന്ന് ശനിയാഴ്ച മുതൽ ഉയർന്ന താപനില 33 ഡിഗ്രി സെൽഷ്യസിന് താഴെയായി കുറയും. വാരാന്ത്യത്തിൽ ഉത്തർപ്രദേശ്, ഡൽഹി-എൻസിആർ, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നിവടങ്ങളിലെ 30-40 ശതമാനം പ്രദേശങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home