ad
Deshabhimani

വിയറ്റ്‌നാം ഓപ്പൺ: എച്ച്എസ് പ്രണോയ് സെമി ഫൈനലിൽ

pranoy

എച്ച്എസ് പ്രണോയ്| Photo:AP

വെബ് ഡെസ്ക്

Published on Sep 11, 2026, 03:03 PM | 1 min read

ഹോ ചി മിൻ സിറ്റി : വിയറ്റ്‌നാം ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സഹഇന്ത്യൻ താരമായ സംസ്കാർ സരസ്വതിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് അവസാന നാലിൽ ഇടംപിടിച്ചത്.


ആദ്യ ഗെയിമിൽ കടുത്ത പോരാട്ടമാണ് ഇരു താരങ്ങളും കാഴ്ചവെച്ചത്. 28-26 എന്ന സ്കോറിനാണ് പ്രണോയ് ആദ്യ ഗെയിം സ്വന്തമാക്കിയത്. തുടർന്ന് രണ്ടാം ഗെയിമിൽ പൂർണ ആധിപത്യം പുലർത്തിയ പ്രണോയ് 21-12 എന്ന സ്കോറിന് മത്സരം സ്വന്തമാക്കുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home