ad
Deshabhimani

അച്ചൻകോവിലാറ്റിൽ യുവാവ് മുങ്ങിമരിച്ചു

midhun obit.JPG
വെബ് ഡെസ്ക്

Published on Jul 12, 2026, 09:09 PM | 1 min read

മാന്നാർ: അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽ വഴുതി വീണു മരിച്ചു. എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയിൽ വീട്ടിൽ എഎസ് മിഥുൻകുമാർ (38) ആണ് മരിച്ചത്. ഞായർ പകൽ 3.30ന് വീടിന്‌ സമീപം മഞ്ഞപ്പള്ളിക്കടവിൽ വസ്ത്രം അലക്കുവാനും കുളിക്കുവാനുമെത്തിയ മിഥുൻ കാൽ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.


ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷ യൂണീറ്റും സ്കൂബാ ടീമും നടത്തിയ തെരച്ചിലിൽ 4.50ഓടെ മൃതദേഹം കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് ഫാബ്രികേഷൻ തൊഴിൽ നടത്തിവരികയായിരുന്നു. മൃതദേഹം മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. കോട്ടയം പുതുപ്പള്ളി അയ്യങ്കുളം വീട്ടിൽ പരേതരായ സുകുമാരന്റെയും രാധുവിന്റെയും മകനാണ്. ഭാര്യ: സൗമ്യ മിഥുൻ, മകൾ : മൃദുല മിഥുൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home