ad
Deshabhimani

കാര്‍ വൈദ്യുതി വൈദ്യുതിപോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് ​ഗുരുതര പരിക്ക്

Car Crashes.jpg
വെബ് ഡെസ്ക്

Published on Aug 04, 2026, 09:37 AM | 1 min read

കാക്കനാട്: ഇൻഫോപാർക്ക് റോഡിൽ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തൃശൂർ ശാന്തിനഗർ സ്വദേശി ദേവാലയത്തിൽ ദേവാനന്ദ് കുഞ്ഞുമോൻ (27) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റ് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു.


ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് അപകടം. രാത്രി ഷട്ടിൽ കളികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതിപോസ്റ്റില്‍ കാർ ഇടിച്ചതിന് പിന്നാലെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കാക്കനാട് സൺറൈസ് ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ദേവനാന്ദിന്റെ ജീവൻ രക്ഷിക്കായില്ല. മറ്റ് രണ്ട് പേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home