Deshabhimani

print edition 11.6 കിലോ കഞ്ചാവുമായി 
യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പിടിയിൽ

youth congress leader

ഷെമീർ മുഖ്യമന്ത്രി വി ഡി സതീശനൊപ്പം

avatar
ടി പി സുന്ദരേശൻ

Published on Nov 23, 2026, 01:43 AM | 1 min read

ചേർത്തല: കാറിൽ കടത്തിയ 11.6 കിലോ കഞ്ചാവുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാവുൾപ്പെടെ അഞ്ചുപേർ പിടിയിൽ. യൂത്ത്‌ കോൺഗ്രസ്‌ പൂച്ചാക്കൽ മണ്ഡലം വൈസ്‌പ്രസിഡന്റ്‌ തൈക്കാട്ടുശേരി മണപ്പുറം വേലംവെളി ഷെമീർ (38), മണപ്പുറം ദാറുൽസലാം വീട്ടിൽ അലി ജോവഹർ (24), പൂച്ചാക്കൽ തെക്കേ കൂനംചേരിയിൽ സലാഹുദീൻ അയൂബി (24), മണപ്പുറം നികർത്തിൽ കൃഷ്‌ണകുമാർ (23), പൂച്ചാക്കൽ തസ്‌നി മൻസിൽ മുഹമ്മദ്‌ അസ്‌ലം (23) എന്നിവരാണ്‌ പിടിയിലായത്‌. ക്രിമിനൽ കേസുകളിൽ പ്രതിയായ ഷെമീറിന്‌ മുഖ്യമന്ത്രി വി ഡി സതീശൻ, ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയവരുമായി അടുത്ത ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയുമായുള്ള സ‍ൗഹൃദം ഉപയോഗിച്ച്‌ ഇയാൾ പൊലീസിനെ വിരട്ടുകയുംചെയ്‌തു.


തദ്ദേശ തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിനിടെ പൂച്ചാക്കലിൽ എൽഡിഎഫ്‌ പ്രചാരണവാഹനം അടിച്ചുതകർത്ത കേസിലും മുമ്പ് സിപിഐ എം ഏരിയ കമ്മിറ്റിയംഗത്തെ ആക്രമിച്ച കേസിലും പ്രതിയാണ്‌. ഷെമീർ പിടിയിലായപ്പോൾ വിട്ടയക്കാനാവശ്യപ്പെട്ട്‌ ഷാനിമോൾ പൂച്ചാക്കൽ സ്റ്റേഷനിൽ അർധരാത്രി കുത്തിയിരുന്ന്‌ പൊലീസിനെ സമ്മർദത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഷാനിമോൾ സഞ്ചരിച്ച വാഹനം ഇയാളുടേതാണെന്നാണ്‌ വിവരം. ഷാനിമോൾക്കൊപ്പമുള്ള ഷെമീറിന്റെ ചിത്രവും പുറത്തുവന്നു.


ചേർത്തല–അരൂക്കുറ്റി റോഡിൽ മാക്കേക്കടവ്‌ കവലയ്‌ക്ക്‌ സമീപത്തുനിന്ന് ശനി രാത്രി പതിനൊന്നോടെയാണ് ഇവർ വലയിലായത്‌. കാറിന്റെ ഡിക്കിയിൽ നിന്നാണ്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌. പൂച്ചാക്കൽ എസ്‌എച്ച്‌ഒ പി ടി ലിജിമോളും സംഘവും ചേർത്തല ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും ഡാൻസാഫ്‌ ടീമും ചേർന്നാണ്‌ പ്രതികളെ പിടികൂടിയത്‌.


എംഡിഎംഎയുമായി കാസർകോട്ട് പിടിയിലായ മുഹമ്മദ്‌ ഹുസൈനും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണുള്ളത്. സതീശന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററുമായിരുന്നു ഹുസൈൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home