അസി. എൻജിനീയർ സൗമ്യയെ അനുമോദിച്ചു
മണപ്പുറത്ത് കുടിവെള്ളക്ഷാമം പരിഹരിച്ചു

രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിച്ച ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സൗമ്യയെ വാർഡ് കൗൺസിലർ ഫെബിൻ പള്ളത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ അനുമോദിക്കുന്നു
ആലുവ
ആലുവ നഗരസഭ മണപ്പുറം വാർഡിലെ മണപ്പുറം ബൈലൈൻ ഒന്ന്, നന്മ ലെയ്‌ൻ എന്നിവിടങ്ങളിൽ കാലങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിച്ച ജല അതോറിറ്റി അസി. എൻജിനീയർ സൗമ്യയെ പ്രദേശവാസികൾ അനുമോദിച്ചു.
വാർഡ് കൗൺസിലർ ഫെബിൻ പള്ളത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ അനുമോദിച്ചത്. ഈ പ്രദേശത്തെ 50 കുടുംബങ്ങളുടെ ദീർഘകാലത്തെ കുടിവെള്ളദുരിതത്തിനാണ് അസി. എൻജിനീയറുടെ ഇടപെടലിലൂടെ പരിഹാരം കണ്ടത്. സാൻവിക സുനിൽ, എം ബി സുനിൽകുമാർ, പി എ നെസറുദ്ദീൻ, ഷെരീഫ് എളമന, ജല അതോറിറ്റി ജീവനക്കാർ എന്നിവർ സംസാരിച്ചു.








0 comments