കാലടി സംസ്‌കൃത സർവകലാശാല സമരം
സിപിഐ എം പ്രതിഷേധപ്രകടനം നടത്തി

കാലടി സംസ്കൃത സർവകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനം
അങ്കമാലി
കാലടി സംസ്കൃത സർവകലാശാലയിലെ കുട്ടികളുടെ ജീവൻവച്ച് പന്താടരുതെന്നാവശ്യപ്പെട്ടും സമരം തുടരുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജു അമ്പാട്ട്, എൽദോ ബേബി, ജോളി പി ജോസ്, ടി കെ ജയൻ, എ വി സൈമൺ, ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് ട്രഷറർ ജെസ്റ്റിൻ തോമസ്, ബ്രാഞ്ച് സെക്രട്ടറി രാജീവ് ഏറ്റിക്കര എന്നിവർ സംസാരിച്ചു.








0 comments