Deshabhimani

സ്ഥിരമായി യാത്ര ചെയ്യുന്ന ബസിന്റെ മിനിയേച്ചർ നിർമിച്ച് മിടുക്കൻ

A clever lad creates a miniature bus

ആൽബിൻ നിർമിച്ച ബസിന്റെ ചെറിയ രൂപം ജീവനക്കാർക്ക് നൽകുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 23, 2026, 01:53 AM | 1 min read

വൈപ്പിൻ ​


സ്കൂൾ വിട്ടുവരുമ്പോൾ സ്ഥിരമായി കയറുന്ന സ്വകാര്യ ബസിനോടുള്ള ഇഷ്ടംമൂലം അതിന്റെ ചെറുപതിപ്പ് നിർമിച്ച് ബസ് ജീവനക്കാർക്ക് സമ്മാനിച്ച് കൊച്ചുമിടുക്കൻ. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ ആൽബിന് ചെറുപ്പംമുതൽക്കേ ബസുകളോട് കടുത്ത ആരാധനയാണ്. ബസുകളുടെ ചിത്രം വരയ്ക്കുന്നതിലായിരുന്നു ആദ്യം കമ്പം.


ഏഴാം ക്ലാസിലെത്തിയതോടെ ചെറുരൂപങ്ങൾ നിർമിക്കുന്നതിലേക്ക് കടന്നു. ഒഴിവുസമയം വിനിയോഗിച്ച്‌ കാർഡ്ബോർഡും ഫോം ഷീറ്റും ഉപയോഗിച്ചാണ്‌ നിർമാണം. 10 ദിവസം കൊണ്ടാണ് ‘ഒലീവിയ'യുടെ മനോഹരമായ മിനിയേച്ചർ പൂർത്തിയാക്കിയത്. ​ബസ്‌ ജീവനക്കാരുമായുള്ള സൗഹൃദവും പ്രചോദനമായി. മിനിയേച്ചർ രൂപം ബസ് ജീവനക്കാർക്ക് സമ്മാനിച്ചപ്പോൾ അവർക്കും സന്തോഷമായി. ആൽബിനെ നേരിട്ടുകണ്ട് അനുമോദിക്കണമെന്ന ആഗ്രഹം ബസുടമയും അറിയിച്ചിട്ടുണ്ട്. ഇടുക്കി മന്നതറ ചുള്ളിയിൽ വീട്ടിൽ ഷിജുവിന്റെയും ടിന്റുവിന്റെയും മകനാണ് ആൽബിൻ. സഹോദരി അൽബിന പ്ലസ്ടു വിദ്യാർഥിയാണ്. മുരിക്കുംപാടത്താണ് ഇപ്പോൾ താമസം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala police

03

print edition ഇഡി വ്യാജരേഖ: യുഡിഎഫ് നേതാവിന് വിവരം കൈമാറിയ സിഐക്ക്‌ സസ്‌പെൻഷൻ
revanth reddy

05

print edition തെലങ്കാന കോൺഗ്രസിലും കലാപം; വിമതർ പേപ്പട്ടികളെന്ന്‌ രേവന്ത്‌
deshabhimani section

Recommended

Deshabhimani
Home