Deshabhimani

വ്യാജനമ്പറുള്ള ലോട്ടറി ടിക്കറ്റ് നൽകി 
പണം കവർന്നു

Lottery ticket with a fake number

അവസാന രണ്ടക്കം തിരുത്തിയശേഷം തട്ടിപ്പുനടത്താൻ ഉപയോഗിച്ച മൂന്ന് ലോട്ടറി ടിക്കറ്റുകൾ

വെബ് ഡെസ്ക്

Published on Nov 23, 2026, 02:00 AM | 1 min read

പറവൂർ


നമ്പറുകൾ തിരുത്തിയശേഷം സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി വയോധികനായ ലോട്ടറി വിൽപ്പനക്കാരനിൽനിന്ന്‌ പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. വാവക്കാട് സ്വദേശി ഗോപിയാണ് തട്ടിപ്പിനിരയായത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ കൊട്ടുവള്ളിക്കാട് ലോട്ടറി വിൽപ്പന നടത്തുമ്പോഴാണ്‌ സംഭവം.


ബൈക്കിലെത്തിയ ഒരാൾ മൂന്ന് ‘ഭാഗ്യതാര’ ടിക്കറ്റുകൾ നൽകി ഓരോ ടിക്കറ്റിനും 1,000 രൂപവീതം ആകെ 3,000 രൂപ സമ്മാനമുണ്ടെന്നു പറഞ്ഞു. ലോട്ടറി ഫലം പരിശോധിച്ച ഗോപി, നമ്പറുകൾക്കു സമ്മാനമുള്ളതായി കണ്ടതോടെ ടിക്കറ്റുകൾ സ്വീകരിച്ചു. തുടർന്ന്‌ 300 രൂപ വിലയുള്ള നാല് ‘പൂജ ബംബർ' ടിക്കറ്റുകൾ ഗോപിയുടെ കൈയിൽനിന്ന് ഇയാൾ വാങ്ങുകയും ബാക്കി തുകയായ 1,800 രൂപ പണമായി നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഗോപി പണം കൈമാറി.


ബൈക്കിലെത്തിയ ആൾ നൽകിയ ടിക്കറ്റുകൾ മാറാൻ ഗോപി ലോട്ടറി ഏജൻസിയിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് ടിക്കറ്റുകളുടെയും നമ്പറുകളിൽ തിരുത്തൽ വരുത്തിയിരുന്നു. അവസാന നാലക്കം 1033 എന്നുവരുന്ന ടിക്കറ്റുകൾക്കാണ്‌ സമ്മാനമുള്ളത്. ബൈക്കിൽ വന്നയാൾ നൽകിയ മൂന്ന് ടിക്കറ്റുകളുടെയും അവസാന നാലക്കം 1088 ആണ്. ഇതിലെ എട്ട് എന്ന അക്കം മൂന്ന് എന്നാക്കി മാറ്റിയാണ് തട്ടിപ്പു നടത്തിയത്. ഒറ്റനോട്ടത്തിൽ ഇതു തിരിച്ചറിയാനായില്ല. ഗോപി വടക്കേക്കര പൊലീസിൽ പരാതി നൽകി. പറവൂരിലും സമീപപ്രദേശങ്ങളിലുമായി സമാനമായ തട്ടിപ്പുകൾ പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നതിലേറെ വയോധികരായ വിൽപ്പനക്കാരാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala police

03

print edition ഇഡി വ്യാജരേഖ: യുഡിഎഫ് നേതാവിന് വിവരം കൈമാറിയ സിഐക്ക്‌ സസ്‌പെൻഷൻ
revanth reddy

05

print edition തെലങ്കാന കോൺഗ്രസിലും കലാപം; വിമതർ പേപ്പട്ടികളെന്ന്‌ രേവന്ത്‌
deshabhimani section

Recommended

Deshabhimani
Home